ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ രാജ്യത്തെ പരീക്ഷ നടത്തിപ്പിന് പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും, മറ്റ് ജീവനക്കാര്‍ക്കും സാനിറ്റൈസര്‍ ലഭ്യമാക്കണം. പരീക്ഷ ഹാളില്‍ രോഗലക്ഷണം ഇല്ലാത്തവരെയാണ് പ്രവേശിപ്പിക്കേണ്ടതെന്നും മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ശാരീരിക അകലം ആറടി പാലിച്ചിരിക്കണം പരീക്ഷാ ഹാളില്‍ സീറ്റുകള്‍
ക്രമീകരിക്കേണ്ടത്. നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കായി പ്രത്യേകം മുറി
സജ്ജമാക്കണം. കണ്ടെയ്ന്‍മെന്റ് സോണില്‍ പരീക്ഷാ സെന്ററുകള്‍
അനുവദിക്കരുതെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
ഇതിനു പുറമെ കണ്ടെയ്മെന്റ് സോണിലുള്ളവരെ ഡ്യൂട്ടിക്കായി നിയോഗിക്കരുത്. സ്‌കുള്‍ പരിസരത്തെ തിരക്ക് കര്‍ശനമായി നിയന്ത്രിക്കണമെന്നും ആരോഗ്യമന്ത്രാലയം ഇറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു

Comments
Post a Comment