'കൊല്ലപ്പെട്ടയാൾ' മാസങ്ങൾക്കുശേഷം വീട്ടിൽ തിരിച്ചെത്തി; കൊലക്കുറ്റം സമ്മതിച്ച സഹോദരൻമാർ ഇപ്പോഴും ജയിലിൽ

 അഹമ്മദാബാദ്: (www.studentsmedia.co 10.09.2020)  മാസങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ടയാള്‍ 'ജീവനോടെ' വീട്ടില്‍ തിരിച്ചെത്തിയതിന്റെ ഞെട്ടലിലാണ് ഒരു നാട്. അതേ ആളെ കൊലപ്പെടുത്തിയ കേസില്‍ സഹോദരമാര്‍ ഇപ്പോഴും ജയിലിലാണ്. ഗുജറാത്തിലെ അഹമ്മദാബാദിനടുത്തുള്ള ഖാര്‍പാഡ ഗ്രാമത്തിലാണ് സംഭവം. കൊലചെയ്യപ്പെട്ടയാളെന്ന് കരുതി സംസ്‌ക്കരിച്ചത് ആരുടെ മൃതദേഹമാണെന്നാണ് ഇപ്പോള്‍ നാട്ടുകാരും വീട്ടുകാരും പരസ്പരം ചോദിക്കുന്നത്.

Goa Band Members Arrested for Hurting Religious Sentiments, Chanting 'Om'  with Abusive Language

ഇസ്രി പോലീസ് സ്റ്റേഷന്റെ പ്രദേശപരിധിയിലാണ് സംഭവം. തൊഴിലാളിയെ ഈശ്വര്‍ മനാത്ത് കൊലചെയ്യപ്പെട്ട സംഭവത്തിലാണ് ഏറെ വിചിത്രമായ കാര്യങ്ങള്‍ നടന്നിരിക്കുന്നത്. ഈശ്വര്‍ വീട്ടില്‍ മടങ്ങിയെത്തിയ സംഭവം അറിഞ്ഞതോടെ ഗാന്ധിനഗര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അഭയ് ചുദാസാമ ഇടപെട്ട് ഇസ്രി ഇന്‍സ്‌പെക്ടര്‍ ആര്‍ ആര്‍ തബിയാദിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്.



ഈ വര്‍ഷം ഫെബ്രുവരിയില്‍ മോതി മോറി ഗ്രാമത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ശരീരത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും നാട്ടുകാരില്‍ നിന്നുള്ള സ്ഥിരീകരണത്തിന്റെയും അടിസ്ഥാനത്തില്‍, ഇത് ഈശ്വര്‍ മനാത്തിന്റെ ശരീരമാണെന്ന് പോലീസ് നിഗമനത്തിലെത്തി. മൃതശരീരത്തിന്റെ കാലില്‍ ഒരു ഇരുമ്പ് വടി കണ്ടെത്തിയതോടെയാണിത്. ഈശ്വര്‍ മനാത്തിന്റെ കാലിലും സമാനമായ ഒരു ഇരുമ്പു വടി ഉണ്ടായിരുന്നു.


അതിനുശേഷം, അന്വേഷണ ഉദ്യോഗസ്ഥര്‍ മനാത്തിന്റെ രണ്ട് സഹോദരന്മാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇവര്‍ കറ്റം സമ്മതിച്ചതായി പൊലീസ് സ്ഥിരീകരിക്കുകയും ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. സ്വത്ത് തട്ടിയെടുക്കാന്‍വേണ്ടി ഇവര്‍ സഹോദരനെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പൊലീസ് ഭാഷ്യം.


എന്നാല്‍ തന്റെ സഹോദരന്‍മാര്‍ നിരപരാധികളാണെന്ന് ഈശ്വര്‍ പറഞ്ഞു. ചെയ്തിട്ടില്ലാത്ത കുറ്റകൃത്യം ഏറ്റുപറയാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സഹോദരങ്ങളെ നിര്‍ബന്ധിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. കോവിഡ് -19 വ്യാപനത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ താന്‍ ജുനഗഡില്‍ കുടുങ്ങിയതായും അദ്ദേഹം പറഞ്ഞു. ഈശ്വര്‍ തിരികെ വന്നതോടെ ഫെബ്രുവരിയില്‍ സംസ്‌കരിച്ച മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്തത് പോലീസ് ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കി.


Comments