തിരുവനന്തപുരം(www.studentsmedia.co):പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റ് നടന്നത് 2,22,522 സീറ്റുകളില്‍. 57,878 സീറ്റുകള്‍ അവശേഷിക്കുന്നുണ്ട്. മൊത്തം 4,76,046 അപേക്ഷകരാണുണ്ടായിരുന്നത്.
അവശേഷിക്കുന്ന സീറ്റുകളേറെയും സംവരണവിഭാഗങ്ങളിലേതാണ്.
പൊതുവിഭാഗത്തില്‍ ഇടുക്കിയില്‍ മൂന്നുസീറ്റുകളില്‍ മാത്രമാണ് അലോട്‌മെന്റ് നടക്കാനുള്ളത്. പട്ടികജാതിക്കാര്‍ക്കായി നീക്കിവെച്ചിട്ടുള്ള 42,250 സീറ്റുകളില്‍ 10,934 സീറ്റുകള്‍ അവശേഷിക്കുന്നുണ്ട്. പട്ടികവര്‍ഗത്തില്‍ 27,916 സീറ്റുകളില്‍ 23,827 സീറ്റുകളും അവശേഷിക്കുകയാണ്. അലോട്‌മെന്റ് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായശേഷവും ഈവിഭാഗങ്ങളില്‍ സീറ്റുകള്‍ അവശേഷിച്ചാല്‍ അത് പൊതുവിഭാഗത്തിലേക്കു മാറ്റും.
പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നീക്കിവെച്ച് 16,711 സീറ്റുകളില്‍ 8967-ഉം
അവശേഷിക്കുന്നു. 18 വരെയാണ് പ്രവേശനസമയം. ആദ്യ ഓപ്ഷന്‍ നല്‍കിയ
സ്‌കൂളില്‍ത്തന്നെ പ്രവേശനം ലഭിച്ചവര്‍ സ്ഥിരപ്രവേശനം നേടണം. ഉയര്‍ന്ന ഓപ്ഷന്‍ ആഗ്രഹിക്കുന്നവര്‍ താത്കാലികപ്രവേശനം നേടാം. ഫീസ് അടയ്‌ക്കേണ്ടതില്ല. അലോട്‌മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്‌മെന്റുകളില്‍ പരിഗണിക്കില്ല.
താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തിരഞ്ഞെടുത്ത ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കാം.ഇതിനുള്ള അപേക്ഷ പ്രവേശനം ലഭിച്ച സ്‌കൂളില്‍ നല്‍കണം.പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് രണ്ടാമത്തെ അലോട്‌മെന്റിനുശേഷം സപ്ലിമെന്ററി അലോട്‌മെന്റിനായി പുതിയ അപേക്ഷ നല്‍കണം. ആദ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതുമൂലവും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനാലും അലോട്‌മെന്റിന് പരിഗണിക്കാത്ത അപേക്ഷകര്‍ക്കും
സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷ നല്‍കാം.

Comments
Post a Comment