ഷാര്‍ജയില്‍ അവിശ്വസനീയം; ലോകം കണ്ട മികച്ച ഫീല്‍ഡിംഗുമായി നിക്കോളസ് പൂരന്‍, തെറി പറഞ്ഞവരെ തിരുത്തി തെവാത്തിയ, ആവേശപ്പോരില്‍ രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം

ഷാര്‍ജയില്‍ അവിശ്വസനീയം; ലോകം കണ്ട മികച്ച ഫീല്‍ഡിംഗുമായി നിക്കോളസ് പൂരന്‍, തെറി പറഞ്ഞവരെ തിരുത്തി തെവാത്തിയ, ആവേശപ്പോരില്‍ രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം



 ഷാര്‍ജ: ഐപിഎല്‍ 13ാം സീസണിലെ ഒമ്ബതാം മത്സരത്തില്‍ കിങ്‌സ് ഇലവനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ആവേശജയം. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ചേസ് ചെയ്താണ് രാജസ്ഥാന്റെ വിജയം. 4 വിക്കറ്റിനാണ് രാജസ്ഥാന്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയത്. ഷാര്‍ജ സ്റ്റേഡിയം പഞ്ചാബിന്റെയും രാജസ്ഥാന്റേയും ബൗളര്‍മാരുടെ ശവപ്പറമ്ബായപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ലഭിച്ചത് കാഴ്ചയുടെ വിരുന്ന്. 20 ഓവറില്‍ 2വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ പഞ്ചാബ് വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും രാജസ്ഥാന്‍ 19.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിന് ലക്ഷ്യം കാണുകയായിരുന്നു. 226 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചുകൂട്ടിയത്. അവസാന ഓവര്‍ വരെ സസ്‌പെന്‍സ് നിറഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. പഞ്ചാബ് ഉയര്‍ത്തിയ 224 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് തുടക്കം മുതല്‍ ഗംഭീരമായാണ് തിരിച്ചടിച്ചത്. മലയാളി താരം സഞ്ജു സാംസണിന്റെ മാത്രമല്ല സ്റ്റീവ് സ്മിത്ത്, രാഹുല്‍ തെവാതിയ എന്നിവരുടെ ഇന്നിങ്‌സുകളാണ് രാജസ്ഥാനെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. 18 സിക്‌സറുകളാണ് രാജസ്ഥാന്‍ താരങ്ങള്‍ ഷാര്‍ജയില്‍ അടിച്ചുകൂട്ടിയത്.



അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും (27 പന്തില്‍ 50 റണ്‍സ്) സഞ്ജു സാംസണും (42 പന്തില്‍ 85 റണ്‍സ്) ചേര്‍ന്നാണ് രാജസ്ഥാന് മികച്ച തുടക്കം സമ്മാനിച്ചത്. 19 റണ്‍സില്‍ ജോസ് ബട്ട്‌ലറെ (4) നഷ്ടമായ ശേഷം ഒന്നിച്ച സ്മിത്ത് -സഞ്ജു കൂട്ടുകെട്ട് 81 റണ്‍സ് രാജസ്ഥാന്‍ സ്‌കോറിലേക്ക് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. രണ്ടു സിക്‌സും ഏഴു ഫോറുമടക്കമാണ് സ്മിത്ത് അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ജെയിംസ് നീഷാമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.


ഇന്നിംഗ്സിന്റെ എട്ടാം ഓവറില്‍ എം അശ്വിന്‍ ഓവറില്‍ സഞ്ജു അടിച്ച പന്ത് സിക്‌സ് പോകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ബൗണ്ടറിക്കരികെ വീന്‍ഡീസ് താരം നിക്കോളാസ് പുരാന്റെ മാജിക്കല്‍ ഫീല്‍ഡിംഗാണ് അവിടെ കണ്ടത്. ബൗണ്ടറി കടന്ന പന്ത് ചാടി പിടിച്ച്‌ വായുവില്‍ തന്നെ അത് മൈതാനത്തിനകത്തേക്ക് എറിഞ്ഞു താരം. താരത്തിന്റെ ഈ അ്ത്ഭുത പ്രകടനം കമന്റേറ്റമാരുടെ പ്രശംസയ്ക്കും ഇടയാക്കി. സിക്‌സ് ലഭിക്കേണ്ട് പന്തില്‍ റോയല്‍സിന് രണ്ട് റണ്‍സാണ് ലഭിച്ചത്.





നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തിരുന്നു. സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിന്റെയും അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെയും കൂട്ടുകെട്ടിന്റെ മികവിലാണ് പഞ്ചാബ് കൂറ്റന്‍ സ്‌കോറിലെത്തിയത്. 45 പന്തില്‍ നിന്ന് സെഞ്ചുറി പിന്നിട്ട മായങ്ക് 50 പന്തുകളില്‍ നിന്ന് ഏഴു സിക്‌സും 10 ഫോറുമടക്കം 106 റണ്‍സെടുത്താണ് പുറത്തായത്. ഓപ്പണിങ് വിക്കറ്റില്‍ 16.3 ഓവറില്‍ 183 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. രാജസ്ഥാന്‍ ബൗളര്‍മാരെ തുടക്കം മുതല്‍ തന്നെ കടന്നാക്രമിക്കുകയായിരുന്നു ഇരുവരും.


രാജസ്ഥാനായി പന്തെടുത്തവരെല്ലാം തല്ലുകൊണ്ടു. മായഹ്കിനെ പിടിച്ചുകെട്ടാന്‍ രാജസ്ഥാനായില്ല. 54 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴു ഫോറുമടക്കം 69 റണ്‍സെടുത്ത രാഹുല്‍ 18ാം ഓവറിലാണ് പുറത്തായത്. ഇരുവരും പുറത്തായ ശേഷം തകര്‍ത്തടിച്ച ഗ്ലെന്‍ മാക്‌സ്‌വെല്ലും നിക്കോളാസ് പുരനും ചേര്‍ന്നാണ് പഞ്ചാബ് സ്‌കോര്‍ 223ല്‍ എത്തിച്ചത്.

ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒമ്ബത് പന്തില്‍ നിന്ന് 13 റണ്‍സോടെയും നിക്കോളാസ് പുരന്‍ അഞ്ച് പന്തില്‍ നിന്ന് 19 റണ്‍സോടെയും പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Comments