സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തില്‍ പൂട്ടിയ കോളേജുകള്‍ തുറക്കാന്‍ ആലോചന

 



തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തില്‍ പൂട്ടിയ കോളേജുകള്‍ ജനുവരി ഒന്നുമുതല്‍ തുറക്കാന്‍ ആലോചന. ഉന്നതവിദ്യാഭ്യാസസെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഈ ആലോചന.
ജനുവരി ഒന്നുമുതല്‍ തുറന്നുപ്രവര്‍ത്തിച്ചുകൂടെയെന്ന് മുഖ്യമന്ത്രിയാണ് ആരാഞ്ഞത്. ജനുവരിയില്‍ തുറക്കാനായാല്‍ നേരിടേണ്ട മറ്റുപ്രശ്‌നങ്ങള്‍കൂടി ആലോചിച്ചാകും അന്തിമതീരുമാനം. കോളേജുകള്‍ തുറക്കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് യു.ജി.സി. മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ജനുവരിയില്‍ കോളേജ് തുറന്നാല്‍ ക്ലാസുകള്‍
എങ്ങനെ വേണമെന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
 

കര്‍ണാടകയില്‍ ചില സര്‍വകലാശാലകള്‍ അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ആരംഭിച്ചിട്ടുണ്ട്. ഈ മാതൃക പരിഗണനയിലാണ്. ബിരുദ ബിരുദാനന്തര
അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും ഗവേഷണവിദ്യാര്‍ഥികള്‍ക്കും ആദ്യ ഘട്ടത്തില്‍ ക്ലാസുകള്‍ ആരംഭിക്കാനായിരിക്കും ശ്രമിക്കുക.
ചില കോളേജുകളില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോളേജ് തുറക്കാന്‍ തീരുമാനിച്ചാല്‍ ഇവയുടെ
കാര്യത്തില്‍ തീരുമാനമെടുക്കേണ്ടിവരും. കോളേജുകള്‍ തുറക്കാന്‍
ദുരന്തനിവാരണവകുപ്പിന്റെയും കോവിഡ് വിദഗ്ധസമിതിയുടെയും അനുമതിയും ആവശ്യമാണ്. ഉന്നതവിദ്യാഭ്യാസസെക്രട്ടറി നല്‍കിയ
റിപ്പോര്‍ട്ടില്‍ നവംബര്‍ 15-നു ശേഷം കോളേജുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാമെന്ന ശുപാര്‍ശയാണ് നല്‍കിയത്.


Comments