സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കി ഉത്തരവിറങ്ങി. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ട്യൂഷന്‍ സെന്ററുകള്‍, കംപ്യൂട്ടര്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവയ്ക്കാണു പ്രവര്‍ത്തനാനുമതി.
ക്ലാസുകളില്‍ ഒരേസമയം 50ശതമാനം വിദ്യാര്‍ത്ഥികളോ 100പേരെയോ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ കഴിയൂ. മറ്റ് കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാം കര്‍ശനമായി പാലിക്കണം. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് സ്ഥാപന ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ തിരുമാനം.
അതേസമയം സ്‌കൂളുകള്‍ തുറക്കുന്നത് ഇനിയും വൈകിയേക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് ശേഷമാകും ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊള്ളുക. നേരത്തേ അണ്‍ലോക്ക് 5 ന്റെ ഭാഗമായി സ്‌കൂളുകള്‍ തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും കേരളം ഇത് സംബന്ധിച്ച് തിരുമാനമെടുത്തിരുന്നില്ല. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കേണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്,
ഹൈസ്‌കൂള്‍,ഹയര്‍സെക്കന്ററി ക്ലാസുകള്‍ ഈ വര്‍ഷമെങ്കിലും തുടങ്ങാന്‍ സാധിക്കുമോയെന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം. അഥവാ സ്‌കൂളുകള്‍ തുറന്നാല്‍ തന്നെ 10,12 ക്ലാസുകളാകും ആദ്യം ആരംഭിച്ചേക്കുക.ഷിഫ്റ്റ് സമ്ബ്രദായത്തില്‍ സ്‌കൂളുകള്‍ തുറക്കാനാണ് സാധ്യത.നേരത്തേ സ്‌കൂളുകള്‍ തുറക്കുന്ന വിഷയത്തില്‍ വിദഗ്ദസമിതി വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു

Comments
Post a Comment