വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് ; 59,048 കോടി അനുവദിച്ച് മോദി സര്‍ക്കാര്‍

 

ന്യൂഡല്‍ഹി : നാലു കോടി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം . പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വ്യവസ്ഥകള്‍ക്ക് മാറ്റം വരുത്തിക്കൊണ്ടാണ് വിപ്ലവകരമായ പദ്ധതി നടപ്പാക്കുന്നത് . പ്രധാനമന്ത്രി അധ്യക്ഷനായ സാമ്ബത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനം കൈക്കൊണ്ടത് . പദ്ധതിക്കായി 59,048 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചു . പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ മുതലുള്ള വിദ്യാഭ്യാസം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം . തുകയുടെ 60 ശതമാനം കേന്ദ്രസര്‍ക്കാരും ശേഷിക്കുന്ന തുക സംസ്ഥാന സര്‍ക്കാരും നല്‍കും . 2017-18 മുതല്‍ 2019- 20 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം 1,100 കോടി രൂപയോളമാണ് കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിനായി ചെലവഴിച്ചിരുന്നത് . എന്നാല്‍ 2020-21 മുതല്‍ 2025-26 വരെ 6,000 കോടി രൂപയാണ് പ്രതിവര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ചിലവഴിക്കുന്നത് .




Comments