വേനലവധിയ്ക്ക് മാത്രം രണ്ട് മാസം അടച്ചിടുന്ന സ്‌കൂളുകള്‍ ഇപ്പോള്‍ പത്ത് മാസമാകുന്നു തുറന്നിട്ട്. പലയിടത്തും പാമ്പും പട്ടിയും കൈയടക്കിയ അവസ്ഥ. ജില്ലയിലെ ഒരു സ്‌കൂളില്‍ മലമ്പാമ്ബിനെ വരെ കണ്ടെത്തിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ വന്യജീവികളുടെ സാന്നിദ്ധ്യവും ഉണ്ടായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ബൂത്ത് പ്രവര്‍ത്തിച്ച സ്‌കൂളുകളിലെ കാടുകള്‍ വെട്ടിതെളിച്ചിട്ടുണ്ട്. അല്ലാത്തവ ഇപ്പോഴും അങ്ങനെ തന്നെ കിടക്കുന്നു.
ഓഫീസും മറ്റ് സൗകര്യങ്ങളുമുള്ള വലിയ സ്‌കൂളുകളിലാണ് ഏറ്റവും അധികം അപകട സാദ്ധ്യതയുള്ളത്. മാര്‍ച്ചില്‍ അടച്ചതിന് ശേഷം ഇതുവരെ തുറക്കാത്ത ക്ലാസ് മുറികളുണ്ട്. വവ്വാലുകളും നരിച്ചീറുകളും ഇവിടെ വാസമുറപ്പിച്ചിരിക്കുന്നു.
ചെറിയ ക്ലാസുകള്‍ ഉടനെ തുടങ്ങാന്‍ സാധിച്ചില്ലെങ്കിലും എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ ആരംഭിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കുട്ടികള്‍ക്ക് സാഹചര്യങ്ങള്‍ മനസിലാക്കാനുള്ള പ്രയാസവും അവരെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടും കാരണം എല്‍.പി., യു.പി ക്ലാസുകള്‍ ആരംഭിക്കുമോയെന്ന് ഉറപ്പില്ല. അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനാണ് സാദ്ധ്യത.
സ്‌കൂള്‍ തുറക്കുന്നതിന് മുമ്ബ് ശ്രദ്ധിക്കേണ്ടത് സ്‌കൂളുകള്‍ വൃത്തിയാക്കി ഇഴജന്തുക്കളോ എലിയോ വവ്വാലുകളോ മറ്റു ജീവികളോ ഇല്ലായെന്ന് ഉറപ്പുവരുത്തണം. അധികൃതര്‍ക്ക് പുറമേ മാതാപിതാക്കളും പി.ടി.എ അംഗങ്ങളും സ്‌കൂളുകളില്‍ പരിശോധന നടത്തണം. ക്‌ളാസ് മുറികളില്‍ പൊത്തുകള്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ഡെസ്‌കം ബെഞ്ചും സാനിറ്റൈസ് ചെയ്യണം. കുട്ടികള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തണം. ശുചീകരണ പരിപാടികള്‍ സംഘടിപ്പിക്കണം. ജില്ലയില്‍ ഗവ. എയ്ഡഡ് സ്‌കൂളുകള്‍: 692

Comments
Post a Comment