പുതുവര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറക്കുമെന്നത് ആശ്വാസത്തിനൊപ്പം വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് ക്ലാസിലിരുന്ന് പഠിക്കാമെന്നതും പരീക്ഷ അടുത്തിരിക്കെ അധ്യാപകര്‍ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുമെന്നതുമാണ് നേട്ടം. എന്നാല്‍, രോഗവ്യാപന തോത് ഉയരുന്നതും സിലബസില്‍ പകുതിയില്‍ കൂടുതലും പൂര്‍ത്തിയായിട്ടില്ല എന്നതുമാണ് പ്രധാന വെല്ലുവിളി.
സര്‍ക്കാറിന്റെ നിര്‍ദേശം വന്നതോടെ സ്‌കൂളുകള്‍ അണുനശീകരണം നടത്തുന്ന ജോലികള്‍ക്ക് തുടക്കമായിട്ടുണ്ട്. എസ്.എസ്.എല്‍.സി പ്ലസ്ല വിദ്യാര്‍ഥികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ അധ്യയനം ക്രമീകരിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
ക്ലാസ് മുറികളിലെ സമൂഹ അകലം ഉറപ്പുവരുത്തുന്നതാണ് നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി. പത്ത്, പ്ലസ് ടു ക്ലാസുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ക്ലാസ് ആരംഭിക്കുക. കോവിഡ് ബാധിതരുമായി സമ്പര്‍ക്കമോ രോഗലക്ഷണമോ ഉണ്ടായാല്‍ പോലും അത് മറച്ചുവെക്കാനുള്ള പ്രവണത കുട്ടികളിലുണ്ടായേക്കാമെന്നും അധ്യാപകര്‍ ഭയക്കുന്നു. പരീക്ഷക്കാലം എല്ലായ്‌പ്പോഴും സമ്മര്‍ദത്തിന്റേതാണ്. ഇത്തവണ് പാഠഭാഗങ്ങള്‍ പൂര്‍ത്തിയാകാത്ത അവസ്ഥയില്‍ പരീക്ഷയെ നേരിടേണ്ടിവരുന്നത് കുട്ടികളിലെ സമ്മര്‍ദം വര്‍ധിപ്പിച്ചേക്കും.അതിനാല്‍ പൊതുപരീക്ഷകള്‍ മാര്‍ച്ചില്‍ തന്നെ നടത്തുമെന്ന സര്‍ക്കാര്‍ തീരുമാനത്തോടും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിയോജിപ്പാണ്.പരീക്ഷകള്‍ ഏപ്രിലില്‍ നടത്തണമെന്നാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും ആവശ്യപ്പെടുന്നത്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നിലൊന്ന് പാഠഭാഗങ്ങള്‍ മാത്രമാണ്പൂര്‍ത്തിയായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പ്ലസു, പത്താം ക്ലാസ് ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകാന്‍ ഫെബ്രുവരി പകുതിയെങ്കിലും സമയമെടുക്കും. എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയ പല പാഠങ്ങളും വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ക്ലാസില്‍ പഠിപ്പിച്ചിട്ടുണ്ട്. ഈ പാഠങ്ങളില്‍നിന്ന് പരീക്ഷക്ക് ചോദ്യങ്ങള്‍ വരില്ല. ചോദ്യം വരാന്‍ സാധ്യതയുള്ള പാഠങ്ങള്‍ ഇനിയും ആരംഭിക്കാനായിട്ടില്ലെന്നും അധ്യാപകര്‍ പരാതിപ്പെടുന്നു. ഹോം സയന്‍സ്, സൈക്കോളജി, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പോലുള്ള വിഷയങ്ങള്‍ ഇതുവരെ തുടങ്ങിയിട്ടുപോലുമില്ലെന്ന് രക്ഷിതാക്കളും പരാതി പറയുന്നു. പുറമെ സയന്‍സ് വിഷയങ്ങളുടെ പ്രാക്ടിക്കല്‍
ക്ലാസുകളെക്കുറിച്ചും ഇതുവരെ ധാരണയായിട്ടില്ലെന്നത് വലിയ പ്രതിസന്ധിയുണ്ടാക്കും. ജനുവരിയില്‍ പാഠഭാഗങ്ങള്‍ മുഴുവന്‍ എടുത്ത് തീര്‍ത്ത് ഫെബ്രുവരി മുതല്‍ രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് റിവിഷന്‍ ക്ലാസ് നടത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. ഇതിനിടെ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ നടത്തണമെന്ന് ഹയര്‍ സെക്കന്‍ഡറി വകുപ്പി ന്റെ നിര്‍ദേശം. എട്ടു മാസം കൊണ്ട് തീരേണ്ട്. പ്രാക്ടിക്കല്‍ ക്ലാസുകള്‍ രണ്ടു മാസം കൊണ്ട് എങ്ങനെ തീര്‍ക്കുമെന്ന് അധ്യാപകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം .

Comments
Post a Comment