കൊറോണക്കാലത്തു പാസായി വന്നയാൾ എന്ന വിശേഷണത്തോടെ കേരളത്തിലെ ഒരു വിദ്യാർഥിയെയും ഭാവി അടയാളപ്പെടുത്തില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ്
കൊറോണക്കാലത്തു പാസായി വന്നയാള്‍ എന്ന വിശേഷണത്തോടെ കേരളത്തിലെ ഒരു വിദ്യാര്‍ഥിയെയും ഭാവി അടയാളപ്പെടുത്തില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. കേരളത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കു തുടര്‍ പഠനത്തില്‍ പാഠഭാഗങ്ങള്‍ മനസ്സിലാകാത്ത സാഹചര്യം ഉണ്ടാവുകയില്ല, ആ തരത്തിലാണ് അധ്യയനവും പരീക്ഷയും ക്രമീകരിച്ചിരിക്കുന്നത്. രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
പരീക്ഷയെ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടെന്നു മനസ്സിലാക്കുന്നു. ഫോക്കസ് ഏരിയ നിശ്ചയിച്ചിട്ടുണ്ട്. ആ ഭാഗങ്ങള്‍ മനസ്സിലാക്കിയാല്‍ ഏതു ചോദ്യത്തിനും ഉത്തരം നല്‍കാനാവും. ഇരട്ടിയോളം ചോദ്യങ്ങളില്‍ നിന്നു കുട്ടികള്‍ തിരഞ്ഞെടുത്ത് ഉത്തരം എഴുതിയാല്‍ മതി. അധ്യാപക ക്ഷാമം ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.വിദ്യാര്‍ഥികള്‍ക്കുള്ള ഫോക്കസ് ഏരിയ ക്ലാസ്സുകള്‍ ഡിജിറ്റലായി സംപ്രേഷണം ചെയ്യും

Comments
Post a Comment