പത്തുമാസത്തെ ഇടവേളക്ക് ശേഷം പുതുവര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്നു. വാഹന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ ക്ലാസിലെത്താന്‍ ഏറെ ദുരിതം അനുഭവിക്കേണ്ടി വന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികളെ രക്ഷകര്‍ത്താക്കള്‍ കൊണ്ടുവന്ന് വിട്ടശേഷം ക്ലാസ് കഴിഞ്ഞ് തിരികെ വിളിച്ചുകൊണ്ട് പോകുന്ന കാഴ്ചയാണ് പല സ്‌കൂളിലും കണ്ടത്. 10, 12 ക്ലാസുകളിലാണ് അധ്യയനം തുടങ്ങിയത്. മിക്ക സ്‌കൂളുകളിലും സുരക്ഷ മുന്‍കരുതലുകള്‍ ഒരുക്കിയിരുന്നു. രണ്ട് ബാച്ചുകളായാണ് ക്ലാസ് നടത്തിയത്. മാസ്‌ക് ധരിച്ച് ഒരു ബെഞ്ചില്‍ ഒരാളെ വീതം ഇരുത്തി കൃത്യമായ അകലം പാലിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നു. ചില സ്‌കൂളില്‍ തുടക്ക ദിവസം വിദ്യാര്‍ഥികള്‍ കുറവായിരുന്നെങ്കിലും വരും ദിവസങ്ങളില്‍ ഇതിന് മാറ്റം വരുമെന്ന് അധ്യാപകര്‍ പറഞ്ഞു.

Comments
Post a Comment